തികച്ചും വ്യത്യസ്തമായ എക്സിറ്റ് പോള്‍ ഫലവുമായി ബിശാല്‍ പോൾ
ലോക്സഭാതെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയാവുമ്ബോള്‍ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളെ ആശങ്കയുടെ മുള്‍മുനയിലാണ് നിര്‍ത്തിയത്. ഇപ്പോള്‍ പ്രതിപക്ഷത്തിന് ആശ്വസിക്കാവുന്ന തികച്ചും വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പ് ഫലം പുറത്തു വിട്ടിരിക്കുകയാണ് സ്വതന്ത്ര്യ ഗവേഷകനായ ബിശാല്‍ പോള്‍.
രാജ്യത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും ബിശാല്‍ പറയുന്നു. ബിശാലിന്‍റെ എക്സിറ്റ് പോളുകള്‍ പ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 169 സീറ്റും എന്‍ഡിഎ മുന്നണിക്ക് 200 സീറ്റുകളും ലഭിക്കും.
എന്നാല്‍ അതേ സമയം കോണ്‍ഗ്രസിന് 133 സീറ്റുകളും യുപിഎ മുന്നണിക്ക് 197 സീറ്റുകളും ബിശാല്‍ പോള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ക്ക് 145 സീറ്റുകളാണ് ലഭിക്കുകയെന്നും ബിശാലിന്‍റെ എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നു.

No comments