ഫോനി ഭീഷണി ; എട്ട് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിക്കാനൊരുങ്ങി സര്‍ക്കാർ
ഫോനി ചുഴലിക്കാറ്റ് അതി തീവ്രരൂപം ഭാവിച്ച് ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന അറിയിപ്പിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. വ്യാഴാഴ്ചയോടെ കരയിലേക്ക് കടക്കുമെന്ന പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് ജീവാപായങ്ങള്‍ ഉണ്ടാക്കാതിരിക്കുവാന്‍ എട്ട് ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്.വിദേശസഞ്ചാരികളോട് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ ബംഗാള്‍ ഉള്‍ക്കടലിലൂടെ വീശിയടിക്കുന്ന ചുഴലിക്കാറ്റ് ഒഡിഷയിലും പരിസര പ്രദേശങ്ങളിലും അതി തീവ്ര മഴക്ക് കാരണമാകുമെന്നാണ് കരുതുന്നത്.അടുത്ത 24 മണിക്കൂറിനുള്ളില്‍ മണ്ണിടിച്ചിലുകളും പ്രതീക്ഷിക്കുന്നു.താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിതമായ ക്യാമ്ബുകളിലേക്കും സ്കൂള്‍ കെട്ടിടങ്ങളിലേക്കും മാറ്റുന്ന പ്രക്രിയകള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്.ഇതിനായി ട്രെയിനും ബസ്സും ബോട്ടുകളും ഉള്‍പ്പെടെ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് വരികയാണ്.'നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ പേരെയും മാറ്റി പാര്‍പ്പിക്കുന്ന നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന്' ഒഡീഷ ദുരിതാശ്വാസ കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

No comments