എംപിമാര്‍ക്കൊപ്പം വക്താവും പാര്‍ട്ടി മാറി ബിജെപിയില്‍ ചേര്‍ന്നു; ബിജെപിപ്പെടിയില്‍ ഞെട്ടിത്തരിച്ച് നായിഡു
രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയിലേക്കുള്ള നേതാക്കളുടെ കുത്തൊഴുക്കില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് തെലുങ്ക് ദേശം പാര്‍ട്ടി മേധാവി ചന്ദ്രബാബു നായിഡു. എംപിമാര്‍ക്ക് പിന്നാലെ പാര്‍ട്ടി വക്താവ് ലങ്കാ ദിനകറാണ് അവസാനമായി പാര്‍ട്ടി വിട്ട് ബിജെപി പാളയത്തില്‍ ചേക്കേറിയത്.
ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദയില്‍ നിന്നുമാണ് പാര്‍ട്ടി പ്രവേശനം നടത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് രാജി കത്ത് സമര്‍പ്പിക്കുകയും ചെയ്തു.
കുടുംബാംഗങ്ങളുടെ ഐക്യകണ്‌ഠേനയുള്ള തീരുമാനത്തിന് ശേഷമാണ് രാജി തീരുമാനമെന്നും കത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ടിഡിപിയുടെ നാല് രാജ്യസഭ എം.പി.
മാര്‍ ബിജെപിയിലേക്ക് മാറിയിരുന്നു. ആന്ധ്രാ പ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തിയ വൈ. എസ്. ചൗധരി, സിഎം രമേശ്, ടി.ജി. വെങ്കിടേഷ് എന്നിവരും തെലുങ്കാനയില്‍ നിന്നുള്ള രാജ്യസഭാ എംപി, ജി. മോഹന്‍ റാവുവുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

No comments