കെ.എസ്.യു പ്രവര്‍ത്തകര്‍ ബസിന്റെ ചില്ല് തകര്‍ത്തു നഗരത്തില്‍ മുക്കാല്‍ മണിക്കൂറോളം ബസ് സമരം
വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിച്ചതായി ആരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ മുളങ്കാടകത്ത് വച്ച് സ്വകാര്യ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ഇതേത്തുടര്‍ന്ന് നഗരത്തില്‍ സ്വകാര്യ ബസുകള്‍ മുക്കാല്‍ മണിക്കൂറോളം സര്‍വീസ് നിറുത്തിവച്ചു.
ഇന്നലെ രാവിലെ 9 മണിയോടെ മുളങ്കാടകം ജംഗ്ഷനില്‍ വച്ച് ചവറ- ഉളിയക്കോവില്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞത്. ജീവനക്കാരുമായുണ്ടായ തര്‍ക്കത്തിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ ബസിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. പരാതിയുമായി ബസുടമകള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും വിദ്യാര്‍ത്ഥിയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പിന്‍വലിച്ച് ഒത്തുതീര്‍പ്പായി മടങ്ങി.
കെ.എസ്.യു ജില്ലാ സെക്രട്ടറി അതുല്‍.എസ്.പി, നെസ്‌മല്‍ കലതിക്കാട്, മാഹീന്‍, മുഹമ്മദ് സുബിന്‍, അനന്തു.ജി.കെ, സച്ചിന്‍മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

No comments