Breaking News

അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി പ്രവേശനം; കേരളത്തിലെ സംസ്ഥാന നേതൃത്വത്തോട് ആലോചന നടത്താതെ; പരിഭവത്തില്‍ സംസ്ഥാന നേതൃത്വം

കോണ്‍ഗ്രസ് നേതാവായ അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നത് കേരളത്തിലെ സംസ്ഥാന നേതൃത്വത്തോട് യാതൊരു വിധ ആലോചനയും നടത്താതെ. ദേശീയ നേതൃത്വവുമായി മാത്രം കൂടിയാലോചനകള്‍ നടത്തിയാണ് മുന്‍ കണ്ണൂര്‍ എം.പി ബിജെപിയില്‍ ചേര്‍ന്നത്. തങ്ങളോട് ആലോചിക്കാതെ അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയില്‍ ചേര്‍ന്നതിന് സംസ്ഥാന നേതൃത്വത്തിന് വിയോജിപ്പുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് അബ്ദുള്ളക്കുട്ടി പുറത്താവുന്നത്. ഇതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ശ്രീധരന്‍പിള്ളയെ അവഗണിച്ച്‌ നളീന്‍കുമാര്‍ കട്ടീല്‍ എം.പി, രാജീവ് ചന്ദ്രശേഖര്‍ എം.പി എന്നിവര്‍ മുഖേനയാണ് അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയത്.

No comments