ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ തേടി മമത ബാനര്‍ജി
പൊതുശത്രുവിനെ നേരിടാന്‍ മറ്റുചെറിയ ശത്രുക്കളെ കൂട്ടുപിടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് സി.പിഎ.മ്മിനോടും കോണ്‍ഗ്രസിനോടും മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. ബദ്ധവൈരികളായ സി.പി.എമ്മിനോട് ഇതാദ്യമായാണ് സഹകരിക്കണമെന്ന് മമത ബാനര്‍ജി അഭ്യര്‍ത്ഥിക്കുന്നത്.
ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ ഭട്‌പര പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് മമത പറഞ്ഞു തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സി.പി.എം എന്നിവര്‍ ഒരുമിച്ച് നിന്ന് ബി.ജെ.പിയെ എതിര്‍ക്കണം രാഷ്ട്രീയമായി ഒരുമിച്ച് നില്‍ക്കണമെന്ന അര്‍ത്ഥം അതിനില്ല.

No comments