Breaking News

ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ല, ട്രോള്‍ ഉണ്ടാക്കുന്നത് അവരുടെ ജോലി , തന്‍റെ ജോലി ജനങ്ങളെ സേവിക്കുക എന്നത് : നസ്രത്ത്‌ ജഹാന്‍


പശ്ചിമ ബംഗാളില്‍ നിന്നും തൃണമൂല്‍ എം പി ആയതുമുതല്‍ ട്രോളുകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്ക്കുന്ന ആളാണ് നുസ്രത്ത് ജഹാന്‍ റുഹി. ലോക്സഭാ സത്യപ്രതിജ്ഞയുടെ അന്ന് തന്നെ തന്റെ കല്യാണമായതിനാല്‍ ആ ദിവസം സത്യപ്രതിജ്ഞ ചെയ്യാന്‍ നസ്രത്തിന് കഴിഞ്ഞില്ല. അതുകൊണ്ടു ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നസ്രത്ത്‌ സത്യപ്രതിജ്ഞ ചെയ്തത്. ബിസിനസുകാരനായ നിഖില്‍ ജെയ്നെയാണ് നസ്രത്ത്‌ കല്യാണം കഴിച്ചത്.
തുടര്‍ച്ചയായി പുറത്തിറങ്ങുകയും വാര്‍ത്തയാവുകയും ചെയ്യുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ നുസ്രത്ത് ട്രോള്‍ ഉണ്ടാക്കുകയെന്നത് അവരുടെ ജോലിയാണെന്നും തന്‍റെ ജോലി ജനങ്ങളെ സേവിക്കുകയാണെന്നും പറഞ്ഞു.

No comments