ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനം മരണ കിടക്കയിലാണ്: കോടതി വിധി വന്നതിന് ശേഷം ചെയര്‍മാന്‍ സ്ഥാനം വെന്‍റിലേറ്ററില്‍: പി ജെ ജോസഫ്
കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നാളെ ജോസ് കെ മാണിയുമായി സമവായ ചര്‍ച്ച നടത്താനിരിക്കവേ പ്രതികരണവുമായി പി ജെ ജോസഫ്.
ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ജോസ് കെ മാണിക്ക്. സമവായത്തിന് തയ്യാറല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പിന്നെന്ത് സമവായമാണ് കോണ്‍ഗ്രസുമായുള്ള ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പി ജെ ജോസഫ് ചോദിച്ചു.
ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനം മരണ കിടക്കയിലാണ്. കോടതി വിധി വന്നതിന് ശേഷം ചെയര്‍മാന്‍ സ്ഥാനം വെന്‍റിലേറ്ററിലായെന്നും പി ജെ ജോസഫ് പരിഹസിച്ചു.
ജോസ് കെ മാണിയുമായി നാളെ തിരുവനന്തപുരത്താണ് ചര്‍ച്ച. ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഇരു വിഭാഗത്തിന്‍റെയും നിലപാട്.

No comments