യു.പി ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ആര്‍.എല്‍.ഡിയും
എസ്.പി-ബി.എസ്.പി നേതൃത്വത്തിലുള്ള മഹാസഖ്യം പിരിഞ്ഞതോടെ ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആര്‍.എല്‍.ഡിയും. അതേസമയം മഹാസഖ്യത്തിന് യാതൊരു പോറലും പറ്റില്ലെന്ന് ആര്‍.എല്‍.ഡി പ്രസിഡന്റ് മസൂദ് അഹമ്മദ് പറഞ്ഞു.
'ആര്‍.എല്‍.ഡി ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ല.'
മഹാസഖ്യം മികച്ച രാഷ്ട്രീയകൂട്ടുകെട്ടായി വളര്‍ന്നിട്ടുണ്ടെന്നും ശക്തമായ ബി.ജെ.പി വിരുദ്ധ ശക്തിയായി അത് മാറുമെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ആര്‍.എല്‍.ഡിയെ സംബന്ധിച്ച് അതിനിര്‍ണായകമാണ്.
നിയമസഭയില്‍ നിലവില്‍ ആര്‍.എല്‍.ഡിയ്ക്ക് ഒറ്റ അംഗങ്ങളുമില്ല.
എന്‍ഡിഎക്കെതിരെ ഉത്തര്‍പ്രദേശില്‍ വന്‍ ശക്തിയായി മാറും എന്ന് പ്രതീക്ഷിക്കപ്പെട്ട എസ്‍പി, ബിഎസ്‍പി സഖ്യം ദയനീയ പരാജയമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. 50 സീറ്റിന് മുകളില്‍ പ്രതീക്ഷിച്ച സഖ്യം 15 സീറ്റിലൊതുങ്ങി. ബിഎസ്‍പി പതിനഞ്ച് സീറ്റും എസ്‍പി അഞ്ച് സീറ്റും മാത്രമാണ് നേടിയത്. യാദവ വോട്ടുകള്‍ ഉറപ്പിക്കാന്‍ എസ്‍പിക്ക് ആയില്ലെന്നും സ്വന്തം കുടുംബത്തിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതില്‍ പോലും അഖിലേഷ് പരാജയപ്പെട്ടു എന്നുമായിരുന്നു മായാവതിയുടെ വിമര്‍ശനം.

No comments