ഈദ് ആഘോഷത്തിനായി കേന്ദ്ര മന്ത്രിമാര്‍ ഒത്തു കൂടിയത് ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ വീട്ടില്‍;
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ ചെറിയ പെരുന്നാള്‍ ആഘോഷമാക്കി കേന്ദ്ര മന്ത്രിമാര്‍. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ വീട്ടിലാണ് മന്ത്രിമാര്‍ ഒത്തു കൂടിയത്. കേന്ദ്ര മന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, രാജനാഥ് സിങ്, രവിശങ്കര്‍ പ്രസാദ് എന്നിവരാണ് ഈദ് ദിനത്തില്‍ ഒത്തു കൂടിയത്. 'ഈ വര്‍ഷത്തെ ഈദ് എല്ലാവര്‍ക്കും വളരെയധികം സന്തോഷവും ഉത്സാഹവും നിറഞ്ഞതാണ്.
രാജ്യത്തെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍ അറിയിക്കുന്നു' - കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. മാത്രമല്ല ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് മുക്താര്‍ അബ്ബാസ് നഖ്വി ഈദ് സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്ത അഞ്ചു വര്‍ഷത്തേക്ക് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കായി അഞ്ചു കോടിയുടെ സ്‌കോളര്‍ഷിപ്പാണ് നഖ്വി പ്രഖ്യാപിച്ചത്.
ഇന്ത്യ എന്ന് പറയുന്നത് എല്ലാതരത്തിലുള്ള മതത്തിലും വിശ്വാസത്തിലും പെട്ടവരുടെ സ്ഥലമാണ്. എല്ലാവര്‍ക്കും ആശംസകള്‍ അറിയിക്കുന്നതായും നഖ്വി പറഞ്ഞു. ഈ സര്‍ക്കാര്‍ വികസനത്തിലാണ് വിശ്വസിക്കുന്നതെന്നും സര്‍ക്കാരിന് വോട്ട് ചെയ്യാത്തവരുടെ വികസനവും അതില്‍ ഉള്‍പ്പെടുമെന്നും നഖ്വി പറഞ്ഞു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ആശംസകള്‍ നേര്‍ന്നു.

No comments