സി.പി.എമ്മിനെ കുഴിയിലാക്കിയ കണ്ണൂര്‍ലോബി ശിഥിലമാകുന്നു ; പിണറായിയും കോടിയേരിയും ജയരാജന്മാരും കണ്ണൂര്‍ കേന്ദ്രീകൃത രാഷ്ട്രീയത്തില്‍ നിന്നു മാറി ; പി ജയരാജന്‍ ഒറ്റപ്പെട്ടു
A 'പുരയ്ക്കു മീതെ വളര്‍ന്ന' പി. ജയരാജനെ വെട്ടിയൊതുക്കാനുള്ള ശ്രമം പാതിവഴിയില്‍ പാളുകയും പ്രവാസി സംരംഭകന്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ പ്രതിക്കൂട്ടിലാകുകയും ചെയ്തതോടെ സി.പി.എമ്മിലെ കണ്ണൂര്‍ ലോബി ഉലയുന്നു. പിണറായിയും കോടിയേരിയും രണ്ടു ജയരാജന്മാരും കണ്ണൂര്‍ കേന്ദ്രീകൃത രാഷ്ട്രീയത്തില്‍ നിന്നു മാറിയതോടെ കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍ ഈ ലോബിയുടെ പ്രതിരൂപമായി, അവിടെ പി. ജയരാജന്റെ എതിരാളിയായി.
ഗോവിന്ദന്റെ ഭാര്യയായ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള പുതിയ വിവാദത്തില്‍ കുടുങ്ങിയതോടെ പി. ജയരാജന്‍ വീണ്ടും തലയുയര്‍ത്തുന്നു. ചേരിപ്പോരില്‍ കണ്ണൂര്‍ ലോബി ശിഥിലമാകുകയാണ്.

No comments