തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി ബിജെപിയിലേക്ക്?. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി
തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി ബിജെപിയില്‍ ചേരുമെന്ന് സൂചനകള്‍. ആന്ധ്രയിലെ പ്രമുഖ ടിഡിപി നേതാവായ അംബിക കൃഷ്ണ ബിജെപിയില്‍ ചേരുന്നതിനു പിന്നാലെയാണ് ചിരഞ്ജീവിയും ചേരുന്നെന്ന് അഭ്യൂഹം പ്രചരിക്കുന്നത്.
ഇത് സംബന്ധിച്ച് ചില വാര്‍ത്തകള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. അതെ സമയം നേരത്തെ ചിരഞ്ജീവി പ്രജാരാജ്യം എന്ന ഒരു പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ അതെങ്ങുമെത്തിയില്ല.
ചിരഞ്ജീവിയുടെ സഹോദരന്‍ പവന്‍കല്യാണും ഒരു പാര്‍ട്ടി രൂപീകരിച്ചിട്ടണ്ട്. ഇതിനിടെ രാജ്യസഭാ എംപിമാര്‍ക്ക് പിന്നാലെ മുതിര്‍ന്ന നേതാവായ അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത് ടിഡിപിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്.

No comments