Breaking News

അധ്യക്ഷ പദവിയില്‍ തുടരില്ലെന്ന തന്റെ നിലപാടില്‍ നിന്ന് ഒരുതരത്തിലും പിന്നോട്ടില്ല; പദവിയില്‍ തുടരാനാവില്ലെന്ന് രാഹുല്‍

പുതിയ അധ്യക്ഷനെ കണ്ടെത്താനായി രാഹുല്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെ അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തന്നെ തുടരണമെന്ന നിര്‍ദേശവുമായി പാര്‍ലമെന്റററി യോഗത്തില്‍ എം.പിമാര്‍.
എന്നാല്‍ അധ്യക്ഷ പദവിയില്‍ തുടരില്ലെന്ന തന്റെ നിലപാടില്‍ നിന്ന് ഒരുതരത്തിലും പിന്നോട്ടില്ലെന്നും പദവിയില്‍ തുടരാനാവില്ലെന്നും രാഹുല്‍ തീര്‍ത്തുപറഞ്ഞതായാണ് റിപ്പോര്‍ട്ട്.
എം.പിമാരായ ശശിതരൂരും മനീഷ് തിവാരിയുമായിരുന്നു രാഹുലുമായി സംസാരിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒരിക്കലും ഒരാള്‍ക്ക് മാത്രമല്ലെന്നും അത് പാര്‍ട്ടിയിലെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജിവെക്കരുത് എന്നുമായിരുന്നു എം.പിമാര്‍ രാഹുലിനോട് പറഞ്ഞത്.

No comments