'നരേന്ദ്രമോദിക്ക് വോട്ടു ചെയ്തിട്ട് എന്റെ അടുത്തുവരുന്നോ ? ലാത്തിചാര്‍ജിനു ഉത്തരവിടണോ? 'ജനസമ്ബര്‍ക്ക പരിപാടിക്കിടെ ക്ഷുഭിതനായി കുമാരസ്വാമി
ജനസമ്ബര്‍ക്ക പരിപാടിക്കിടെ മുഖ്യമന്ത്രിയോട് പ്രശ്നങ്ങള്‍ പറയാനെത്തിയവരോട് ക്ഷുഭിതനായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. 'നിങ്ങളെല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ..? ഇപ്പൊ എന്‍റെ അടുത്ത് വന്നിരിക്കുന്നു. ഞാനെന്തിന് നിങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കണം. എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല. ലാത്തിച്ചാര്‍ജിന് ഉത്തരവിടണോ ' - എന്നായിരുന്നു കുമാരസ്വാമിയുടെ ചോദ്യം
നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരുടെ പരാതി താനെന്തിന് കേള്‍ക്കണമെന്ന് ചോദിച്ചാണ് ജനങ്ങളോട് കുമാരസ്വാമി കയര്‍ത്തുസംസാരിച്ചത്.സ്വന്തം ജനങ്ങള്‍ക്കായി തറയില്‍ കിടക്കാനും തയ്യാറാണെന്ന് പറഞ്ഞ കുമാര സ്വാമിയുടെ പുതിയ നീക്കമായിരുന്നു ജനസമ്ബര്‍ക്ക പരിപാടി .

No comments