Breaking News

അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കഴിഞ്ഞ ദിവസം അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. രാജ്യസഭാഎംപി രാജീവ് ചന്ദ്രശേഖറും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും സന്നിഹിതരായ ചടങ്ങില്‍ വച്ചു ബിജെപി വര്‍കിങ് പ്രസിഡന്റ് ജെപി നദ്ദയില്‍ നിന്നാണ് അബ്ദുല്ലക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് ലഭിക്കാതിരുന്നതോടെ കോണ്‍ഗ്രസില്‍ നിന്നകന്ന അബ്ദുല്ലക്കുട്ടി തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു രംഗത്തെത്തിയിരുന്നു.

No comments