അഭിഭാഷകന്‍ പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിച്ച് കോടിയേരി, വിനോദിനി ശ്രീജിത്തിനെ കണ്ടിട്ടുണ്ട്, കേസില്‍ ഇടനിലക്കാരില്ലെന്നും കോടിയേരി
ബിനോയ് കോടിയേരിയുടേ പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ഇടനിലക്കാരെ നിശ്ചയിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിക്കായി ഇടപെടല്‍ നടത്തിയിട്ടില്ലെന്നും കോടിയേരി അറിയിച്ചു. വിവാദത്തെക്കുറിച്ച് സംസ്ഥാന സമിതിയില്‍ വിശദീകരിച്ചുവെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അഡ്വക്കേറ്റ് ശ്രീജിത്തിനെ നേരത്തെ പരിചയമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. ഇയാള്‍ ആര്‍ക്കൊപ്പമാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഭാര്യ വിനോദിനി ഇയാളുമായി സംസാരിച്ചതായും കോടിയേരി സ്ഥിരീകരിച്ചു.
അമ്മയെന്ന നിലയിലാണ് വിനോദിനി ശ്രീജിത്തുമായി സംസാരിച്ചതെന്ന് കോടിയേരി വ്യക്തമാക്കി.

No comments