Breaking News

എ.പി അബ്ലുല്ലകുട്ടി ബി.ജെ.പിയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച നടത്തി


കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ എം.പി എ.പി അബ്ലുല്ലകുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുംബി.െജ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായുംകൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റില്‍ വെച്ചായിരുന്നുകൂടിക്കാഴ്ച.
ബി.ജെ.പിയില്‍ ചേരാന്‍ മോദി ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചക്ക് ശേഷം അബ്ലുല്ലകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തില്‍ സംഘടിപ്പിച്ച യോഗ പരിപാടിയില്‍ പങ്കെടുത്തതിന്‍റെ വിശദാംശങ്ങള്‍ മോദിയെ ധരിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മോദി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ലുല്ലകുട്ടിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച്‌ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

No comments