ബംഗാളില്‍ ഒരു തൃണമൂല്‍ എം.എല്‍.എ കൂടി ബി.ജെ.പിയിലേക്ക്
പശ്ചിമബംഗാളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ കൂടി ബി.ജെ.പിയിലേക്ക്. അലിപുര്‍ദ്വാറിലെ കല്‍ച്ചിനി മണ്ഡലം എം.എല്‍.എ വില്‍സണ്‍ ചംപ്രമാരിയാണ് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്.
തനിക്കൊപ്പം 18 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ കൂടി ബി.ജെ.പിയിലേക്കുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് വരുമെന്നും വില്‍സണ്‍ ചംപ്രമാരി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടിയിലേക്കെത്തുമെന്ന് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു.

No comments