'കോട്ടുവായ് ഒരു സാധാരണ സംഭവമാണ് എന്റെ കോട്ടുവാ കൊണ്ട് ആളുകള്‍ക്ക് പണം ഉണ്ടാക്കാന്‍ സാധിച്ചെങ്കില്‍ സന്തോഷം'- സര്‍ഫറാസ് അഹമ്മദ്
ഇന്ത്യക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ കോട്ടുവായ് ഇട്ട പാക്ക് നായകന്‍ സര്‍ഫറാസ് അഹമ്മദിന് ചില്ലറ പഴിയല്ല കേള്‍ക്കേണ്ടിവന്നത്. തോല്‍വിയുടെ ആഘാതത്തിനൊപ്പം പാകിസ്താന്റെ തലവേദന കൂട്ടി ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാലിപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാക് നായകന്‍.
‘കോട്ടുവായ് ഒരു സാധാരണ സംഭവമാണ്. ഞാന്‍ അപരാതമൊന്നും ചെയ്തിട്ടില്ല. എന്റെ കോട്ടുവായ് കൊണ്ട് ആളുകള്‍ക്ക് പണം ഉണ്ടാക്കാന്‍ സാധിച്ചെങ്കില്‍, സന്തോഷമെയുള്ളൂ. – സര്‍ഫ്രാസ് ലോര്‍ഡ്സില്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ല. ഭീമന്‍മാരായ അവയെ നിയന്ത്രിക്കാനുമാകില്ല.സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. അത് നമ്മളെ മുറിവേല്‍പ്പിക്കും. അത്തരം താരങ്ങളെ മാനസികമായി തളര്‍ത്തുമെന്നും സര്‍ഫ്രാസ് കൂട്ടിച്ചേര്‍ത്തു.

No comments