Breaking News

സി.പി.എമ്മിന്റെ പ്രതിച്ഛായാ മാറ്റം കണ്ണൂരില്‍നിന്നു തുടങ്ങുന്നു

ആന്തൂര്‍ നഗരസഭയിലെ പ്രവാസിവ്യവസായിയുടെ ആത്മഹത്യ, സി.ഒ.ടി. നസീര്‍ വധശ്രമം, കോടിയേരിയുടെ മകനെതിരേയുള്ള ലൈംഗികാരോപണം, പി. ജയരാജനെതിരേയുള്ള കേസുകള്‍... സി.പി.എമ്മിന്റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരില്‍ പാര്‍ട്ടി നേരിടുന്നത് കടുത്ത രാഷ്ട്രീയവെല്ലുവിളികളാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്തതോല്‍വിയും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും ഇവയ്ക്കു ആഴം കൂട്ടുന്നു. കണ്ണൂരിലെ പാര്‍ട്ടി ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍നിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണ് സി.പി.എം. തുടങ്ങിയിരിക്കുന്നത്. പാര്‍ട്ടിക്കുള്ള അക്രമപ്രതിച്ഛായ തോല്‍വിക്ക് കാരണമായെന്ന് കേന്ദ്രകമ്മിറ്റി റിവ്യൂറിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു.

No comments