Breaking News

സഭാ സമ്മേളനം നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി


 സഭാ സമ്മേളനം നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നത് സര്‍ക്കാര്‍ ആലോചിക്കേണ്ട കാര്യമാണ്.

കാര്യമായ ആലോചനകള്‍ നടത്തിയാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുളള ഓര്‍ഡിനന്‍സ് തയ്യാറാക്കിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് സംബന്ധിച്ച്‌ മറ്റു കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കും. കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കുന്നുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

No comments