ലോക്കറില്‍ സ്വര്‍ണം വച്ചിട്ടുള്ളവര്‍ സന്തോഷിച്ചാട്ടേ... പവന്‍ വില 35000 കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
വാണിജ്യം പേജില്‍ നിന്നും പ്രൊമോഷന്‍ നേടി സ്വര്‍ണവിലയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പത്രത്തിന്റെ ഒന്നാം പേജില്‍ ഇടം പിടിച്ചിട്ട് നാളുകള്‍ കുറച്ചായി. ചിങ്ങമാസം മലയാളികള്‍ക്ക് കല്യാണമാസമാണ്. ആഡംബര വിവാഹങ്ങളുടെ മാറ്റ് നിര്‍ണയിക്കുന്നത് വധുവിനെ അണിയിച്ചൊരുക്കുന്ന ആഭരണങ്ങളിലൂടെയാണെന്ന ചിന്തയുള്ളിടത്തോളം മലയാളിക്ക് സ്വര്‍ണത്തെ വിട്ടൊരു കളിയുണ്ടാവില്ല . അവിടെ പവന്‍ കണക്കുകളില്‍ കണ്ണ്വയ്ക്കുന്നവര്‍ സ്വര്‍ണ വില കൂടുന്നതും കുറയുന്നതും കാര്യമാക്കില്ല. അതേ സമയം മറ്റൊരു കൂട്ടര്‍ സന്തോഷത്തിലാണ്. സ്വര്‍ണത്തില്‍ നിക്ഷേപിച്ച് സമ്ബത്ത്കാലത്ത് സ്വര്‍ണം വാങ്ങി ലോക്കറില്‍ സൂക്ഷിക്കുന്നവരും ഏറെയാണ്. ഇവര്‍ക്ക് കൂടുതല്‍ സന്തോഷിക്കാനാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സാമ്ബത്തിക വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നത്.

No comments