അരുണ്‍ ജെയ്റ്റ്ലിയുടെ നില ഗുരുതരം: ദില്ലി എയിംസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു, മോദിയും ഷായും എയിംസില്‍ !!
മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി ഗുരുതരാവസ്ഥയില്‍ തുടരുന്നു. അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഈസ്റ്റ് ദില്ലി എംപി ഗൌതം ഗംഭീര്‍ എന്നിവര്‍ എയിംസിലെത്തി ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു. ഇതോടെ ദില്ലി എയിംസിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മേയില്‍ അദ്ദേഹത്തെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷമുള്ള പതിവ് പരിശോധനയ്ക്കായി അമേരിക്കയില്‍ പോകേണ്ടി വന്നതോടെ കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിക്ക് അവസാന ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

No comments