പ്രവാസികളെ വലച്ച് വിമാനക്കമ്ബനികള്‍; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി പെരുന്നാൾ കൊള്ള
കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഗല്‍ഫില്‍ സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിമാന കമ്ബനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. നാട്ടിലെത്തി മടങ്ങുന്നവരുടെ തിരക്കു കൂടിയായതോടെ വിമാനങ്ങളില്‍ സീറ്റും ലഭ്യമല്ലെന്ന് യാത്രക്കാര്‍ പറയുന്നു.
കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് എത്തിഹാദ് എയര്‍ലൈനില്‍ 35,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസ് തിരഞ്ഞെടുത്താല്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കൊടുക്കുകയും വേണം. ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കണോമി ക്ലാസിന് 30,000 രൂപ കൊടുക്കണം.നാല് പേരെടങ്ങുന്ന ഒരു കുടുംബത്തിന് ഇപ്പോള്‍ കേരളത്തില്‍നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങി യുഎഇയിലെ ഏതു മേഖലയിലേയ്ക്ക് വരണമെങ്കിലും ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം രൂപ വരെ കൊടുക്കേണ്ടി വരും.

No comments