സൈനിക സേവനം അവസാനിച്ചു; ധോണിയിനി സിവയ്ക്കും സാക്ഷിയ്ക്കുമൊപ്പം!!
ടെ റിട്ടോറിയല്‍ ആര്‍മി യൂണിറ്റിന്‍റെ ഭാഗമായുള്ള സൈനിക സേവന൦ അവസാനിച്ചതോടെ ധോണിയ്ക്ക് മടക്കം!!
വിക്ടര്‍ ഫോഴ്സിന്‍റെ ഭാഗമായാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ലെഫ്റ്റനന്‍റ് കേണലുമായ മഹേന്ദ്രസിംഗ് ധോണി പ്രവര്‍ത്തിച്ചിരുന്നത്.
സ്വാതന്ത്ര്യദിനത്തോടെയാണ് രണ്ട് ആഴ്ച നീണ്ട ധോണിയുടെ സൈനിക സേവനം അവസാനിച്ചത്. ന്യൂഡല്‍ഹിയില്‍ ഭാര്യ സാക്ഷിക്കും മകള്‍ സിവക്കുമൊപ്പമാണ് ഇപ്പോള്‍ ധോണിയുള്ളത്.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് പിന്മാറിയ ധോണി സൈനിക സേവനത്തിന് പോകുകയായിരുന്നു.
ജമ്മുവില്‍ പാരാമിലിറ്ററിയുടെ 106 ടിഎ ബറ്റാലിയനിലായിരുന്നു രണ്ടാഴ്ച നീണ്ട ധോണിയുടെ പരിശീലനം.

No comments