Breaking News

ഹരിയാന കോണ്‍ഗ്രസ് ഉലയുന്നു ;കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച്‌ ഹൂഡ,​ വിമതനീക്കമെന്ന് സൂചന

കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി നല്‍കി ഹരിയാനയില്‍ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡയുടെ നീക്കങ്ങള്‍.
ജമ്മുകാശ്മീര്‍ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളെ പിന്തുണച്ചുകൊണ്ട് ഹൂഡ പരസ്യമായി രംഗത്തെത്തി. മാത്രമല്ല, കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വഴിതെറ്റിയെന്നും ഹൂഡ ആരോപിച്ചു. ഹരിയാനയിലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി കൂടിയാണ് ഹൂഡ.
കേന്ദ്രസര്‍ക്കാര്‍ നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യുമെന്നും റോത്തക്കില്‍ നടന്ന പരിവര്‍ത്തന്‍ റാലിയില്‍ ഹൂഡ പറഞ്ഞു.
40 വര്‍ഷമായി സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ കരുത്തുറ്റ ശബ്ദമായ ഹൂഡയുടെ തുറന്നുപറച്ചില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായതായാണ് വിലയിരുത്തല്‍.

No comments