Breaking News

'ബി.ജെ.പി ദേശീയ പ്രസിഡന്റിനെ ഡിസംബര്‍ 31 ന് മുന്‍പ് തിരഞ്ഞെടുക്കും': ജെ.പി.നദ്ദ

'ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റിനെ ഡിസംബര്‍ 31 ന് മുന്‍പായി തിരഞ്ഞെടുക്കുമെന്ന് 'ജെ.പി.നദ്ദ പറഞ്ഞു. 'എട്ട് ലക്ഷം ബുത്തുകളില്‍ സെപ്തംബറില്‍ തിരഞ്ഞെടുപ്പ് നടക്കും. ഒക്ടോബറില്‍ മണഡ്‌ലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 15 ന് മുന്‍പ് തിരഞ്ഞെടുപ്പ് എല്ലാ മേഖലകളിലും പൂര്‍ത്തികരിക്കും'. ഡിസംബര്‍ 31 ന് മുന്‍പ് ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പും നടത്തും.
ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ജനാധിപത്യ വഴിയില്‍ ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്തുന്ന ഏക പാര്‍ട്ടി ബി.ജെ.പിയാണ്. അതു കൊണ്ടാണ് നരേന്ദ്രമോദിയെ പോലുളള സാധാരണ വ്യക്തി പ്രധാനമന്ത്രിയും അമിത്ഷായെ പോലുളളവര്‍ ദേശീയ പ്രസിഡന്റുമായി വരുന്നത്. മറ്റുളള പാര്‍ട്ടികള്‍ അവരുടെ മക്കളെ കുറിച്ചുളള ആശങ്കയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments