Breaking News

ഇതാണ് 'സോലോ',​ മോദി പറഞ്ഞ അതിവിശിഷ്‌ടമായ ചെടി: ലഡാക്കിലെ ജനതയുടെ സഞ്ജീവനിയെ കുറിച്ച്‌ അറിയാം


കഴിഞ്ഞ ദിവസം ജമ്മു കാശ്‌മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ ലഡാക്കിലെ ഒരു അതിവിശിഷ്‌ട ചെടിയെപ്പറ്റി പറയുകയുണ്ടായി. 'സോലോ' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ചെടി ലഡാക്കില്‍ കാണപ്പെടുന്നു എന്നാണ് മോദി പറഞ്ഞത്.
'സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക്കിലെ ജനങ്ങള്‍ക്ക് നിരവധി ഗുണങ്ങളുടെ കലവറയായ ഈ ഔഷധച്ചെടി ഒരു അനുഗ്രഹമാണ്. 'സോലോ' ലഡാക്കിലെ ജനതയുടെ സഞ്ജീവനിയാണ്. ഓക്‌സിജന്‍ കുറഞ്ഞ മേഖലകളില്‍ പ്രതിരോധ ശേഷിയെ ശക്തിയോടെ നിലനിറുത്താന്‍ ഇത് സഹായിക്കുന്നു. ഇത് ലോകവിപണിയിലും എത്തിച്ചു കൂടേ?' എന്നാണ് മോദി ചോദിച്ചത്.

No comments