"ഒന്നും ഭയപ്പെടേണ്ട", എന്ന് മുല്ലപ്പള്ളി. "ഒന്നും ഭയപ്പെടേണ്ട, ഓക്കെ?", എന്ന് രാഹുല്‍: മലയാളത്തില്‍ രാഹുലിന്‍റെ സാന്ത്വനവാക്കുകള്‍
കോഴിക്കോട്, വയനാട് ജില്ലകളിലായി സ്വന്തം മണ്ഡലത്തിലെ ദുരന്തഭൂമികള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. താമരശ്ശേരിയിലെ കൈതപ്പൊയില്‍ ക്യാമ്ബിലും , മേപ്പാടിയിലെയും ആനക്കയത്തെയും ക്യാമ്ബുകളിലും രാഹുലെത്തി.
ക്യാംപുകളിലെത്തിയ രാഹുല്‍ ഗാന്ധി ദുരന്തബാധിതരെ നേരിട്ട് കണ്ട് സംസാരിച്ചു. കുട്ടികളോട് കുശലം പറഞ്ഞു. എല്ലാ സഹായങ്ങളുമെത്തിക്കാന്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന് പറഞ്ഞു.
'ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവത്കരിക്കരുത്. കേരളത്തിന് അര്‍ഹമായ സഹായം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ സഹായധനം വേഗത്തില്‍ നല്‍കണം', രാഹുല്‍ ആവശ്യപ്പെട്ടു.

No comments