കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യത : പൂഞ്ഞാര്‍, തെക്കേകര,തീക്കോയി, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും രാത്രി കാലങ്ങളില്‍ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ് എംഎല്‍എ
കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ പൂഞ്ഞാര്‍, തെക്കേകര,തീക്കോയി, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും രാത്രി കാലങ്ങളില്‍ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ് എംഎല്‍എ.
ആഗസ്റ്റ് 14, 15 തിയതികളില്‍ വലിയ മഴക്കും ഉരുള്‍പെട്ടലിനും സാധ്യതയുള്ളതിനാല്‍ രാത്രി കാലങ്ങളില്‍ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ മാത്രമേ താമസിക്കാവു എന്ന് ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതായാണ് എംഎല്‍എ അറിയിച്ചിരിക്കുന്നത്.
പഞ്ചായത്തുകളില്‍ ക്യാമ്ബുകളും ക്രമീകരിച്ചിട്ടുള്ളതായി എംഎല്‍എ അറിയിച്ചു .

No comments