Breaking News

ജില്ലാ ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി സാധ്യതയും വധ ഭീഷണിയുമുണ്ടെന്ന്ശിവരഞ്ജിത്തും നിസാമും; സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനെയും,നിസാമിനെയും സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.
ജില്ലാ ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി സാധ്യതയും ,വധ ഭീഷണിയുമുണ്ടെന്നാണ് എസ്‌എഫ്‌ഐ മുന്‍ നേതാക്കളുടെ ആരോപണം.എന്നാല്‍ ജയിലിനുള്ളില്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളോ മാരകവ്യാധികളോ ഇല്ലെന്ന് കാണിച്ച്‌ ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

No comments