Breaking News

പ്രളയബാധിത സംസ്ഥാനങ്ങളിലെ സന്ദര്‍ശനം: അമിത് ഷാ കേരളത്തെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ പക്ഷഭേതം കാട്ടിയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ മാത്രം അമിത്ഷാ സന്ദര്‍ശിച്ചെന്നും മഴക്കെടുതി സാരമായി ബാധിച്ച കേരളം അദ്ദേഹം മനപൂര്‍വ്വം ഒഴിവാക്കിയെന്നും യെച്ചൂരി ആരോപിച്ചു.
നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടത്തില്‍ ആശങ്കയറിയിച്ചു കൊണ്ട്
സി.പി.ഐ.എം പ്രസ്താവന ഇറക്കിയിരുന്നു. ഞായറാഴ്ച കര്‍ണാടകയിലെ ബെലഗാവി, മഹാരാഷ്ട്രയിലെ സട്ടാര, സംഗ്ലി, കൊലാപൂര്‍ ജില്ലകളിലും അമിത് ഷാ വ്യോമനിരീക്ഷണം നടത്തി.

No comments