മരട് ഫ്ളാറ്റ് ഉടന്‍ പൊളിക്കണം; സി.പി.ഐ ജില്ലാ ഘടകം പ്രത്യക്ഷ സമരത്തിലേക്ക്
സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കേ മരടിലെ ഫ്ളാറ്റുകള്‍ ഉടനടി പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി സി.പി.ഐ ജില്ലാ ഘടകം പ്രത്യക്ഷ സമരത്തിലേക്ക്. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സെപ്റ്റംബര്‍ 23ന് തന്നെ സമരം നടത്താനാണ് സി.പി.ഐ തീരുമാനം.
മരടില്‍ ചേരുന്ന സായാഹ്ന ധര്‍ണ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. സി.പി.ഐ.എമ്മിനുള്ളില്‍ തന്നെ മരട് ഫ്‌ളാറ്റ് പൊളിച്ചുനീക്കുന്ന നടപടിയില്‍ എതിരഭിപ്രായം ഉള്ള സാഹചര്യത്തിലാണ് സി.പി.ഐ ഫ്‌ളാറ്റ് പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് സമരത്തിലേക്കു നീങ്ങുന്നത്.
തിങ്കളാഴ്ചയാണ് സുപ്രീം കോടതിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നത്.

No comments