Breaking News

അരികില്‍ ഡൊണാള്‍ഡ്‌ ട്രംപ്: ടെക്‌സാസിലെ റാലിയില്‍ പ്രധാനമന്ത്രിയുടെ തീപ്പൊരി പ്രസംഗത്തിന് കാതോര്‍ത്ത് ഇന്ത്യന്‍ ജനത, കശ്മീര്‍ വിഷയം പ്രതിപാദിക്കുമെന്ന് സൂചന

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടഅന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ അടച്ചമര്‍ത്താനുളള പാക്കിസ്ഥാന്റെ നീക്കത്തിനെതിരെ പ്രധാനമന്ത്രിയുടെ തീപ്പൊരി പ്രസംഗം ഹുസ്റ്റൂണില്‍ ഉണ്ടാകുമെന്ന് സൂചന. പ്രധാനമന്ത്രിയ്ക്ക് അരികില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉണ്ടാകുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ഓരോ ഇന്ത്യക്കാരനും കാതോര്‍ത്ത് ഇരിക്കുകയാണ്. ഞായറാഴ്ച ടെക്‌സാസിലെ റാലിയില്‍ ആയിരിക്കണക്കിന് വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ ജനതയ്ക്ക് മുന്നിലാണ് മോദി സംസാരിക്കുന്നത്.
ഐക്യരാഷ്ട്ര പൊതുസഭയില്‍ സംസാരിക്കുന്നതിനാണ് മോദി അമേരിക്കയിലെത്തുന്നത്. മുസ്ലീം ഭൂരിപക്ഷമായ കശ്മീരില്‍ സ്വയം പദവി റദ്ദാക്കി ഏഴ് ആഴ്ചകള്‍ക്ക് ശേഷമാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.

No comments