പാലാ മണ്ഡലത്തെ ആവേശത്തിലാക്കി കൊട്ടിക്കലാശം; തര്‍ക്കം തീരാതെ യുഡിഎഫ് ക്യാമ്ബ്
പാലാ മണ്ഡലത്തെ ആവേശത്തിലാക്കി കൊട്ടിക്കലാശം. മണിക്കൂറുകള്‍ നീണ്ട പരിപാടികളോടെയായിരുന്നു മുന്നണികള്‍ പാലാ നഗരം കയ്യടക്കിയത്. അതിനിടെ, പിജെ ജോസഫും ജോസഫ് പക്ഷവും വിട്ടു നിന്നത് യുഡിഎഫ് ക്യാമ്ബിനെ അമ്ബരപ്പിച്ചു.
ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണത്തിന് കൊട്ടിലാശത്തോടെ ആവേശകരമായ പരിസമാപ്തി. ചെണ്ടമേളം,ബാന്‍ഡ് മേളം, കാവടി തുടങ്ങി ആകര്‍ഷകമായിരുന്നു പൊതുപ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍.
ജവാന്‍മാരും പൊലീസും തീര്‍ത്ത സുരക്ഷാ വേലിക്കിടെ നിശ്ചിത സ്ഥലങ്ങളില്‍ ഇടത് , വലത് മുന്നണികളും എന്‍ഡിഎയും പ്രചാരണം കൊഴുപ്പിച്ചു.
അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിലെ ഭിന്നത കൊട്ടിക്കലാശത്തിലും നിഴലിച്ച് നിന്നു.

No comments