കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും
കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും. മഹീന്ദ്ര എയ്റോ സ്പേസ് കമ്ബനിയുടെ 8,10, 12 സീറ്റുകള്‍ വീതമുള്ള ചെറുവിമാനങ്ങളാണു (എയര്‍വാനുകള്‍) കൊല്ലത്തെത്തുക. ഇതിനായി മൈതാനത്തു പ്രത്യേക എയര്‍ സ്ട്രിപ് ഒരുക്കാനുള്ള സാധ്യതാപഠനം ആരംഭിച്ചു. ചെറുവിമാനങ്ങളില്‍ വിനോദസഞ്ചാരികള്‍ എത്തുന്നതോടെ ജില്ലയുടെ ടൂറിസം മേഖല കൂടുതല്‍ ഉഷാറാകുമെന്നാണ് പ്രതീക്ഷ.
മഹീന്ദ്ര എയ്റോ സ്പേസ് കമ്ബനി ഓസ്ട്രേലിയയിലെ എയര്‍വാന്‍ നിര്‍മാണ യൂണിറ്റ് വിലയ്ക്കു വാങ്ങി നിര്‍മാണം ആരംഭിച്ചു. 500 മീറ്റര്‍ റണ്‍വേയാണ് ഇതിന് വേണ്ടത്. വിമാനം ഇറങ്ങാനുള്ള സ്ഥലവും ആവശ്യമുണ്ട്. ആശ്രാമം മൈതാനത്ത് ഇതിന് ആവശ്യമായ സ്ഥലമുണ്ട് താനും. വിദഗ്ധ സംഘം വൈകാതെ ആശ്രാമം മൈതാനം സന്ദര്‍ശിക്കുമെന്നാണ് സൂചന.

No comments