നീര്‍ക്കുന്നത്ത് ചാകര; വലിയ വള്ളങ്ങള്‍ക്ക് അയല, ചെറുവള്ളങ്ങള്‍ക്കു നിരാശ
കഴിഞ്ഞ മൂന്നു മാസമായി ചാകര ഉറച്ച നീര്‍ക്കുന്നം കുപ്പിമുക്കില്‍ പ്രതീക്ഷ നല്‍കി അയലകൊയ്‌ത്ത്. ഇവിടെ നിന്നു മല്‍സ്യബന്ധനത്തിനു പോയ ലെയ്‌ലന്‍ഡ്, വീഞ്ച് ഇനത്തില്‍ പെട്ട വലിയ വള്ളങ്ങള്‍ക്കാണ് അയല, വറ്റ തുടങ്ങിയ മത്സ്യങ്ങള്‍ സുലഭമായി ലഭിച്ചത്. എന്നാല്‍ ഒറ്റപ്പാളി, ഡിസ്‌ക്കോ തുടങ്ങിയ ചെറുവള്ളങ്ങള്‍ക്കു ചാകര നിരാശ മാത്രമാണ് സമ്മാനിച്ചത്. നീര്‍ക്കുന്നത്ത് മാസങ്ങള്‍ക്കു മുമ്ബ് കടല്‍ ശാന്തമായതു മുതല്‍ ജില്ലയുടെ നാനാഭാഗത്തു നിന്നു നൂറു കണക്കിനു വള്ളങ്ങളാണെത്തിയത്. എന്നാല്‍ ചാകര കനിയാതിരുന്നതുമൂലം ഭൂരിഭാഗം വള്ളങ്ങളും കടക്കെണിയിലായി.
ട്രോളിംഗ് നിരോധന കാലയളവും പ്രയോജനം ചെയ്‌തില്ല.

No comments