'നമസ്തെ നരേന്ദ്ര മോദി, വസുധൈവ കുടുംബകം എന്ന നമ്മുടെ ആശയം ലോകത്തിന് വഴികാട്ടിയാകട്ടെ'; നരേന്ദ്ര മോദിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്ത് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് തുളസി ഗബ്ബാര്‍ഡ്
പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന് അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നതായും അവര്‍ പറഞ്ഞു. നേരത്തെ തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഉള്ളതു കൊണ്ടാണ് പങ്കെടുക്കാന്‍ പറ്റാത്തതെന്നും തുളസി ഗബ്ബാര്‍ഡ് വ്യക്തമാക്കി. അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവും പങ്കെടുക്കുന്ന ഹൗഡി മോഡി പരിപാടി ചരിത്രപരമായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

No comments