കള്ളനോട്ട് കേസില്‍ പിടിയിലായ കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാവ് വീണ്ടും ലക്ഷങ്ങളുടെ വ്യാജനോട്ടുമായി പിടിയില്‍...
കൊടുവള്ളി: കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പോലീസില്‍ പിടിക്കപ്പെട്ട മുന്‍ യുവമോര്‍ച്ച നേതാവ് കള്ളനോട്ടുമായി വീണ്ടും അറസ്റ്റില്‍.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി സ്വദേശി രാകേഷാണ് ഒരു ലക്ഷത്തി നാല്പതിനായിരം രൂപയുടെ കള്ളനോട്ടുമായി പിടിയിലായത്.
രാകേഷിനൊപ്പം മലപ്പുറം ഒതായി സ്വദേശി സുനീര്‍ അലി എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളിയില്നിന്നാണ് ഇരുവരും പോലീസിന്റെ പിടിയിലായത്.
യുവമോര്‍ച്ച നേതാവായിരുന്ന രാകേഷ് 2017 ജൂണില്‍ ഒന്നരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായി തൃശൂര്‍ പോലീസിന്റെ പിടിയിലായിരുന്നു.
ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് ഇയാള്‍ വീണ്ടും കള്ളനോട്ടടി ആരംഭിച്ചത്. ഇതിനു മുന്‍പ് അറസ്റ്റിലായ സമയത്ത് യുവമോര്‍ച്ചയില്‍നിന്ന് രാകേഷിനെ പുറത്താക്കിയിരുന്നു.

No comments