ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ്!! ..
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തിയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒപ്പം ഉപതിരഞ്ഞെടുപ്പ് തിയതികളും കമ്മീഷന്‍ പ്രഖ്യാപിച്ചു.
അരുണാചല്‍ പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, അസം, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മേഘാലയ, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട് ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 64 നിയോജകമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒക്ടോബര്‍ 24നാണ് നടക്കുക.
തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 23ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4 ആണ്. പത്രിക സൂക്ഷ്മപരിശോധന ഒക്ടോബര്‍ 5ന് നടക്കും.

No comments