കോണ്‍ഗ്രസ് വിട്ട് ആംആദ്മി ദേശീയ വക്താവായി അജോയ് കുമാര്‍
കഴിഞ്ഞ ദിവസമായിരുന്നു അജോയ് കുമാര്‍ കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാര്‍ട്ടി ദേശീയ വക്താവായി ആംആദ്മി നിയമിച്ചത്.
ജാര്‍ഖണ്ട് മുന്‍ പിസിസി അധ്യക്ഷന്‍ അജോയ് കുമാറിനെ കോണ്‍ഗ്രസ് വിട്ടെത്തിയതിനെ തുടര്‍ന്ന് ദേശീയ വക്താവായി നിയമിച്ച് ആംആദ്മി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാന്നിധ്യത്തില്‍
ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത് എഎപി എംഎല്‍എ സൗരഭ് ഭരദ്വാജാണ്. ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പിസിസി മുന്‍ അധ്യക്ഷന്‍ അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ്. കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന തിരുമാനമായിരുന്നു ഇത്.

No comments