കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.. പക്ഷേ..
കേരളത്തില്‍ ഒഴിവ് വന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 21-നാണ് അഞ്ച് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 24ന് ഫലം വരും.
രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും കമ്മീഷന് പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
മഞ്ചേശ്വരം, എറണാകുളം, വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
പി.ബി.അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബാക്കി നാല് മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അഞ്ച് മണ്ഡലങ്ങളില്‍ നാലും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ആലപ്പുഴയില്‍ നിന്നും ലോക്സഭയിലേക്ക് എ.എം.ആരിഫ് ജയിച്ചതോടെയാണ് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
അടൂര്‍ പ്രകാശ് (കോന്നി), ഹൈബി ഈഡന് (എറണാകുളം), കെ.മുരളീധരന് (വട്ടിയൂര്‍ക്കാവ്) എന്നിവരാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് എംഎല്‍എമാര്‍.
സെപ്റ്റംബര്‍ 27ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. ഒക്ടോബര്‍ നാലു വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം.
അഞ്ചിനാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ ഏഴു വരെ പത്രികകള്‍ പിന്‍വലിക്കാം..

No comments