വരുന്നത് മിനി നിയമസഭാ തെരഞ്ഞെടുപ്പ്: വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ആവേശം കനക്കും
പാലാ ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് അഞ്ചിടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്ബോഴും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പത്ത് ദിവസം പോലും ഇല്ലാത്തതിന്‍റെ സമ്മര്‍ദ്ദത്തിലാണ് മുന്നണികള്‍. അഞ്ചിടത്ത് ഒരുമിച്ച് തെരഞ്ഞെടുപ്പ് വരുന്നതോടെ ഫലത്തില്‍ മിനി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷത്തിലേക്കാണ് കേരളം കടക്കുന്നത്.
പാലായെ ചൊല്ലി കേരള രാഷ്ട്രീയം തിളച്ചുമറിയുമ്ബോഴാണ് അഞ്ചിടത്ത് കൂടി അങ്കം വരുന്നത്. ഏത് സമയവും പ്രഖ്യാപനം വരുമെന്നറിയാമെങ്കിലും നടപടിക്രമങ്ങള്‍ക്കുള്ള ചുരുങ്ങിയ സമയം മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം അനുസരിച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം മറ്റന്നാള്‍ പുറപ്പെടുവിക്കും.

No comments