Breaking News

കുതിരാനില്‍ റോഡ് സൈഡിലൂടെ കയറി മാസ് കാണിച്ചതിനല്ല 'ജോണീസ്' പിടിയിലായത്; കാറിനെ കയറി 'ചൊറിഞ്ഞതിന്'; വിശദീകരിച്ച്‌ പോലീസ്

തൃശ്ശൂര്‍- പാലക്കാട് റൂട്ടിലെ കുതിരാന്‍ തുരങ്കപാതയ്ക്ക് സമീപത്തെ വളവ് റോഡിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാനായി സമാന്തരപാത 'സൃഷ്ടിച്ച' ജോണീസ് ബസ് പിന്നീട് പോലീസ് സ്‌റ്റേഷനില്‍ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഈ കാഴ്ച കണ്ട് ഞെട്ടിയവരോട് മറുപടിയുമായി പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. സമാന്തര പാതയായി റോഡ് സൈഡിലൂടെ ഒരു വഴി സ്വന്തമായുണ്ടാക്കി നിയമം ലംഘിച്ചതിനല്ല ജോണീസ് ബസിനെ പിടികൂടിയതെന്നും കാറിനെ ഇടിച്ച്‌ അപകടമുണ്ടാക്കിയതിന് ആണെന്നും പീച്ചി പോലീസ് വിശദീകരിക്കുന്നു.
കുതിരാനിലെ റോഡില്‍ കഴിഞ്ഞദിവസമുണ്ടായ ഗതാഗത കുരുക്കിനിടെ കൃത്യസമയം പാലിക്കാന്‍ വേണ്ടി പ്രധാനപാതയില്‍ നിന്ന് മാറി സമാന്തരമായ ഷോര്‍ട്ട് കട്ടിലൂടെ പറപറന്ന് മാസ് കാണിച്ച 'ജോണീസ്' ബസിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

No comments