Breaking News

ടി.ഒ സൂരജ് പണ്ടേ പ്രശ്‌നക്കാരനാണെന്ന് ജി. സുധാകരന്‍


പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരെ മന്ത്രി ജി. സുധാകരന്‍. സൂരജ് പണ്ടേ പ്രശ്നക്കാരനായ ഓഫീസറാണെന്നും താന്‍ തന്നെ സൂരജ് പുറത്തിറക്കിയ 24 ഉത്തരവുകല്‍ റദ്ദാക്കിയിട്ടുണ്ടെന്നും ജി. സുധാകരന്‍ പറഞ്ഞു. പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ടി.ഒ സൂരജിനെ വിജിലന്‌‍സ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മൊബിലൈസേഷന്‍ അഡ്വാന്‍സ് എന്ന പേരിലുള്ള മുന്‍കൂര്‍ തുക നല്‍കുന്ന രീതി പൊതുമരാമത്തില്‍ പണ്ടേയില്ല.

No comments