Breaking News

ശബരിമല സ്ത്രീ പ്രവേശനം തടയാന്‍ നിയമം കൊണ്ടുവരാം; കോണ്‍ഗ്രസ് സഹായിക്കണം; വി. മുരളീധരന്‍

ശബരിമലയില്‍ യുവതി പ്രവേശനം തടയാന്‍ നിയമം കൊണ്ടുവരാന്‍ ബിജെപി തയ്യാറാണന്ന് കേന്ദ്രമന്ത്രി വി മുരളിധരന്‍. കോണ്‍ഗ്രസ് സഹായിച്ചാല്‍ നിയമം കൊണ്ടുവരും. രാജ്യസഭയില്‍ കോണ്‍ഗ്രസ് ഈ വിഷയം അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു.
വേണ്ട സമയത്ത് നിയമം കൊണ്ടുവരും. സുപ്രീം കോടതി പുനഃപരിശോധന ഹര്‍ജിയില്‍ വിധി വന്ന ശേഷം വേണമെങ്കില്‍ നിയമം കൊണ്ടുവരുമെന്നും വി മുരളിധരന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമജന്മ ഭൂമി വിഷയത്തില്‍ നിയമംകൊണ്ടു വരാത്തതും അതുകൊണ്ടാണ്. അക്കാര്യത്തിലും വിധി വരട്ടെ. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യം നടപ്പാക്കുമെന്നും വി. മുരളീധരന്‍ പറഞ്ഞു.

No comments