Breaking News

എസ്.ഡി.പി.ഐയുമായി കൂട്ട് വേണ്ട, നിര്‍ണായക തീരുമാനവുമായി തിരഞ്ഞെടുപ്പില്‍ ജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി


ഈരാട്ടുപേട്ട നഗരസഭാ ചെയര്‍പേഴ്സനായി വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജിവച്ചു. എസ്.ഡി.പി.ഐ അംഗങ്ങളുടെ വോട്ടില്‍ വിജയിച്ചത് കൊണ്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചെയര്‍പേഴ്സന്‍ സ്ഥാനം രാജിവച്ചത്. എല്‍.ഡി.എഫിന്റെ ലൈലാ പരീത് ആണ് വിജയിച്ചശേഷം രാജി സമര്‍പ്പിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷമാണ് ലൈലാ പരീത് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.
തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 10 വോട്ടാണ് ഉള്ളത്. യു.ഡി.എഫിന് 12 വോട്ടുണ്ട്. എന്നാല്‍ നാല് അംഗങ്ങളുള്ള എസ്.ഡി.പി.ഐ എല്‍.ഡി.എഫിനെ പിന്തുണച്ചതോടെയാണ് ലൈലാ പരീത് വിജയിച്ചത്. ജനപക്ഷത്തിന്‍ രണ്ടംഗങ്ങളുണ്ടെങ്കിലും ഇവര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

No comments