Breaking News

അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ: മുംബയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

മുംബയിലെ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
'കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മുംബയ്, താനെ, കൊങ്കണ്‍ മേഖലകളിലുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ പ്രാദേശികാടിസ്ഥാനത്തില്‍ തീരുമാനമെടുക്കും'- മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി അഷിഷ് ഷെലാര്‍ ട്വീറ്റ് ചെയ്തു.
ഈ കാലവര്‍ഷത്തില്‍ മുംബയില്‍ കനത്ത മഴ ലഭിച്ചിരുന്നു, ഇത് വിമാനങ്ങള്‍ വൈകാനും ഗതാഗതക്കുരുക്കിനും കാരണമായി.

No comments