Breaking News

'ഒരു വിവിഐപിയുടെ വിമാനത്തിന് വ്യോമപാത തുറന്നുകൊടുക്കുക എന്നത് സമാന്യ മര്യാദ': ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച്‌ ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ യാത്രയ്ക്ക് വ്യോമപാത തുറന്നു നല്‍കില്ലെന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച്‌ ഇന്ത്യ. നരേന്ദ്ര മോദിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചത് ഖേദകരമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഒരു വിവിഐപിയുടെ വിമാനത്തിന് വ്യോമപാത തുറന്നുകൊടുക്കുക എന്നത് സാമാന്യമര്യാദയാണ്. അന്താരാഷ്ട്ര മര്യാദകള്‍ പാകിസ്ഥാന്‍ പാലിക്കണം. ഏകപക്ഷീയ തീരുമാനത്തിന് പാകിസ്ഥാന്‍ വ്യാജകാരണങ്ങള്‍ പറയുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
തിരികെ വരുമ്ബോഴും വ്യോമ പാത തുറക്കില്ലെന്ന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി അറിയിച്ചു.

No comments