Breaking News

നാളെ മുതല്‍ വാഹനപരിശോധന കര്‍ശനം; നടപടി

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. രണ്ടാഴ്ചയായി പരിശോധനയില്ലാത്തത് കാരണം നിയമലംഘനം വര്‍ധിച്ച സാഹചര്യത്തിലാണിത്. ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം. പിഴ ഈടാക്കുന്നത് സംബന്ധിച്ച്‌ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നിയമലംഘനം നടത്തുന്ന കേസുകള്‍ കോടതിക്ക് വിടാനും നിര്‍ദേശിച്ചിട്ടുണ്ട്.
പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിര സംസ്ഥാനം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പിഴ നിശ്ചയിക്കാനുള്ള അധികാരം നല്‍കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനു ശേഷം തുടര്‍ നടപടി എടുത്താല്‍ മതിയെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

No comments